
മലപ്പുറം : സിമന്റിന്റെ അടിക്കടിയുള്ള വില വർദ്ധനവിൽ പ്രതിഷേധിച്ച് ഒക്ടോബർ 10ന് മേഖലാ തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താനും അന്നേ ദിവസം സിമന്റ് വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കൺസ്ട്രക്ഷൻ വർക്കേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
കൊവിഡിന്റെ ആരംഭകാലത്ത് 360 മുതൽ 380 രൂപ വരെ ചാക്കിന് വിലയുണ്ടായിരുന്ന സിമന്റിന് ഇന്ന് 470 മുതൽ 490 രൂപ വരെ വില ഈടാക്കുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നടത്തി സിമന്റ് ഡീലർമാരും നിർമ്മാതാക്കളും ജനങ്ങളെ പിഴിയുന്നതിനെതിരെ മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകും.
ജില്ലാ പ്രസിഡന്റ് ബാവ പാറോളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ശശി, പി.കെ. ഇംത്യാസ് എന്നിവർ പ്രസംഗിച്ചു.