
വണ്ടൂർ: ഗ്രാമപഞ്ചായത്ത്, തൃക്കൈക്കുത്ത് അങ്കണവാടിക്ക് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നു. കുറ്റിയടിക്കൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സിതാര നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. പത്ത് ലക്ഷം ചെലവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 3 സെന്റ് സ്ഥലത്താണ് കെട്ടിട നിർമ്മാണം. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ഇ.തെസ്നിയ ബാബു, സി.ടി.പി. ജാഫർ, മെമ്പർമാരായ പി.ഉഷാ വിജയൻ,ഷൈനി പാശ്ശേരി, പി.ഗണപതി, പി.ശ്രീലത, എം.റസാബ്, എ.ഇ ജവാദ്, ഓവർസിയർ പി.ആഷിഫ് റഹ്മാൻ എന്നിവർ പങ്കെടുത്തു.