obit

മലപ്പുറം : സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ മുതിർന്ന സഹോദരനും ചെമ്മങ്കടവ് സിവിൽ സ്റ്റേഷൻ സ്വദേശിയുമായ ആലമ്പാടൻ പുഷ്‌പാംഗദൻ (74) നിര്യാതനായി. വ്യാപാരി -വ്യവസായി സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. സി.പി.എം സിവിൽസ്റ്റേഷൻ ചെമ്മങ്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ലീന, പ്രദീപ്, അഭിലാഷ്, പരേതനായ ദിനേശ്. മരുമക്കൾ: ബാലകൃഷ്‌ണൻ, രമ്യ, ധന്യ, മനീഷ. സംസ്‌കാരം ചെമ്മങ്കടവ് വെൽഫെയർ സൊസൈറ്റി ശ്മശാനത്തിൽ നടന്നു.