p

മലപ്പുറം: ഫെഡറൽ ബാങ്കിന്റെ മലപ്പുറം ശാഖയിൽ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇടപാടുകാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ബാങ്ക് അധികൃത‌ർ അറിയിച്ചു. ചില സൂചനകളെ തുടർന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്. 17 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ബാങ്കിലെ പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജരായ മലപ്പുറം സ്വദേശി ഫസലുറഹ്മാനെ(34)​ ഉടനടി സസ്‌പെൻഡ് ചെയ്യുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.ഇയാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.