
നിലമ്പൂർ: എം.എസ്.എം, ഐ.ജി.എം നിലമ്പൂർ മണ്ഡലം സമിതി ടീനേജ് വിദ്യാർത്ഥികൾക്കായി എരഞ്ഞിമങ്ങാട് മഹാഗണി ഹാളിൽ 'കൂടെ' ടീൻസ് മീറ്റ് സംഘടിപ്പിച്ചു.
വിവിധ സെഷനുകളിലായി എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട, അലി മദനി, ഹിഷാം തച്ചണ്ണ, സി.പി. അബ്ദുൾ സമദ്, ഡോ. ഫർഹ നൗഷാദ്, മുഹ്സിന പത്തനാപുരം, സഹീർ വെട്ടം എന്നിവർ കുട്ടികളുമായി സംവദിച്ചു. പി.എം. ഉസ്മാനലി, കല്ലട കുഞ്ഞിമുഹമ്മദ്, ഫസലുറഹ്മാൻ, എം. ഫറോസ് , ആയിഷ, കെ.ഷാനി, ഹസൈൻ ഹാരിസ്, ഷാമിൽ, ഫസ്ന, നജ എന്നിവർ പങ്കെടുത്തു.