d

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വലിയവീട്ടിൽപ്പടി അക്ഷരസംഘം വായനശാലയുടെ നേതൃത്വത്തിൽ വിവിധ മേഖകളിൽ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. ഫ്ളവേഴ്സ് ടോപ്പ് സിംഗർ സീസൺ 3 ശ്രീഥ വൈഷ്ണ, സംസ്ഥാന സബ് ജൂനിയർ നെറ്റ് ബാൾ ടീം അംഗം ആര്യ ഹരീഷ്, ജില്ലാ സ്‌കൂൾ കരാട്ടേ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അരുൺ, ജില്ലാ സ്‌കൂൾ വെയിറ്റ് ലിഫ്റ്റിംഗ് വിജയി ദീപക് എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങ് കെ.ടി നാരായണന്റെ അദ്ധ്യക്ഷതയിൽ സിനിമാ താരം എൻ.പി നിസ ഉദ്ഘാടനം ചെയ്തു. ഇ.സുധീഷ് സ്വാഗതവും ഇ. രാജേഷ് നന്ദിയും പറഞ്ഞു.