d


എ​ട​പ്പാ​ൾ​:​ ​മ​ഹാ​ക​വി​ ​അ​ക്കി​ത്ത​ത്തി​ന്റെ​ ​ര​ണ്ടാം​ ​ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ദ​മി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ന​ട​ത്തു​ന്ന​ ​ആ​ധു​നി​ക​ത​ ​ഭാ​ര​തീ​യ​സാ​ഹി​ത്യ​ത്തി​ൽ​ ​എ​ന്ന​ ​ദേ​ശീ​യ​ ​സെ​മി​നാ​റി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ളാ​വു​ന്നു.​ ​ഈ​ ​മാ​സം​ 22​ന് ​ദേ​ശീ​യ​ ​സെ​മി​നാ​റും​ 23​ന് ​വ​ള്ള​ത്തോ​ൾ​ ​വി​ദ്യാ​പീ​ഠം​ ​ന​ട​ത്തു​ന്ന​ ​അ​ക്കി​ത്തം​ ​ക​വി​താ​ ​സെ​മി​നാ​റു​മാ​ണ് ​ന​ട​ക്കു​ന്ന​ത്.
ഇ​തോ​ടൊ​പ്പം​ ​അ​ക്കി​ത്ത​ത്തി​ന്റെ​ ​പു​സ്ത​ക​ങ്ങ​ളു​ടെ​യും​ ​ഫോ​ട്ടോ​ക​ളു​ടെ​യും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ച​ ​പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ​യു​മെ​ല്ലാം​ ​പ്ര​ദ​ർ​ശ​നം,​ ​ച​ർ​ച്ച​ക​ൾ​ ​എ​ന്നി​വ​യും​ ​ന​ട​ത്താ​ൻ​ ​ശ​നി​യാ​ഴ്ച​ ​ചേ​ർ​ന്ന​ ​സ്വാ​ഗ​ത​സം​ഘം​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ചാ​ത്ത​നാ​ത്ത് ​അ​ച്യു​ത​നു​ണ്ണി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സി.​വി.​ഗോ​വി​ന്ദ​ൻ,​ ​ന​ന്ദ​ൻ,​ ​ടി.​വി.​ശൂ​ല​പാ​ണി,​ ​ഡോ.​കി​രാ​ത​മൂ​ർ​ത്തി,​ ​കെ.​വി​ജ​യ​ൻ,​ ​പി.​വി.​നാ​രാ​യ​ണ​ൻ,​ ​ഉ​ത്ത​മ​ൻ​ ​കാ​ട​ഞ്ചേ​രി,​ ​ശ​ശി​ ​കു​മ​ര​നെ​ല്ലൂ​ർ,​ ​അ​ടാ​ട്ട് ​വാ​സു​ദേ​വ​ൻ,​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​വ​ല്ലൂ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.