d


പെരിന്തൽമണ്ണ: മീറാസുൽ അമ്പിയാ മദ്രസ വിദ്യാർത്ഥികൾ നടത്തിയ നബിദിന റാലിക്ക് ആശംസകൾ നേർന്ന് സായി സ്‌നേഹതീരം. മിഠായികൾ നൽകിയായിരുന്നു വരവേറ്റത്. തുടർന്ന് മദ്രസ ഭാരവാഹികളായ അബൂബക്കർ ഹാജി, മുസ്തഫ കാരാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ മദ്രസ സദർ മുഹമ്മദ് കുട്ടി ഫൈസി സായി സ്‌നേഹതീരം കുട്ടികൾക്ക് പ്രത്യേക ഉപഹാരം നൽകി. സ്വീകരണ പരിപാടിക്ക് കുഞ്ഞുമൊയ്തീൻ മുസ്ലിയാർ, സി.എച്ച്. അഷ്‌റഫ്, ഒതുക്കുംപുറത്ത് ഷമീർ, കുറ്റീരി മാനുപ്പ, കെ.ആർ. രവി, ഷാനവാസ് കൊളക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു.