d

മലപ്പുറം: കേരള സ്‌റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ ഇന്നുരാവിലെ 10ന് മലപ്പുറം ടൗൺ ഹാളിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എൽ.എയും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. പാചകമേഖല ഒരു തൊഴിലായി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം ക്ഷേമനിധി പോലുള്ള സർക്കാരിന്റെ ഒരു പദ്ധതിയിലും തൊഴിലാളികൾക്ക് ചേരാനാകുന്നില്ല. 25,000ത്തിൽ പരം തൊഴിലാളികൾ ജില്ലയിൽ മാത്രം ഈ മേഖലയിലുണ്ട്. എന്നിട്ടും പാചകതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അച്യുതൻ വണ്ടൂർ, സെക്രട്ടറി കുഞ്ഞിമോൻ കുറിയോടം, ട്രഷറർ സി.അഹമ്മദ് കുഞ്ഞിപ്പ, മുനീർ മങ്കട, സലാം മഞ്ചേരി എന്നിവർ പറഞ്ഞു.