d

തിരൂരങ്ങാടി: താലൂക്ക് തലത്തിൽ പ്രവാസികൾക്ക് നോർക്ക റൂട്ട്സ് നടത്തുന്ന
പ്രഥമ സാന്ത്വന അദാലത്ത് തിരൂരങ്ങാടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്നു. താലൂക്കിലെ നിരവധി പേർ പങ്കെടുത്തു.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സാന്ത്വന സഹായ പദ്ധതിയിൽ അപേക്ഷിക്കാൻ അവസരമൊരുക്കി.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്‌റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, വഹീദ ചെമ്പ, സെക്രട്ടറി ടി. മനോജ് കുമാർ, അരിമ്പ്ര മുഹമ്മദലി, മുസ്തഫ പാലാത്ത് തുടങ്ങിയവരും നോർക്ക കോഴിക്കോട്, എറണാകുളം സെന്ററുകളിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി.