d

തിരൂർ: തിരൂർ തൃക്കണ്ടിയൂർ ജി. എൽ. പി സ്‌കൂളിൽ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രദർശിപ്പിച്ചു. ലഹരിയുടെ ഉപയോഗം കുട്ടികളിലേക്ക് വ്യാപിക്കുന്നതിനെ കുറിച്ച് വിവരണം നടത്തി. തുടർന്ന് നടന്ന നടന്ന ലഹരി വിരുദ്ധ കാമ്പയിൻ വാർഡ് കൗൺസിലർ കെ.കെ സലാം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക പ്രകാശിനി, അദ്ധ്യാപിക റഹ്മ, എം.ടി.എ പ്രസിഡന്റ് രമ്യ, അനീഷ, സാബിറ, മണമ്മൽ ഉദയേഷ്, പി. പി. ഷൈജു, ശ്രീനിവാസൻ, പ്രജീവ്, അഷിത, വർഷ, ശ്രീജ, പ്രജിത സുധൻ, ഫിർദൗസ്, അശ്വതി , സൽമത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളും രക്ഷിതാക്കളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

കാപ്ഷൻ - തൃക്കണ്ടിയൂർ ജി. ൽ. പി സ്‌കൂളിൽ രക്ഷിതാക്കളും കുട്ടികളും പ്രതിജ്ഞ ചൊല്ലുന്നു.