
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കാമ്പെയിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ഷോർട്ട് വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. മൂന്ന് മിനിറ്റിൽ കവിയാത്ത ലഹരി വിരുദ്ധ സന്ദേശം നൽകുന്ന വീഡിയോകളാണ് മത്സരത്തിനായി അയക്കേണ്ടത്. ഒന്നാം സ്ഥാനം ലഭിക്കുന്ന വീഡിയോക്ക് 5,000 രൂപയും രണ്ടാംസ്ഥാനത്തിന് 3,000 രൂപയും മൂന്നാംസ്ഥാനത്തിന് 2,000 രൂപയും സമ്മാനമായി നൽകും. നിലവാരം പുലർത്തുന്ന വീഡിയോകളാണ് സമ്മാനത്തിന് പരിഗണിക്കുക. അവസാന തീയതി: ഒക്ടോബർ 31. diomlpm2@gmail.com എന്ന ഇമെയിലിലേക്ക് പേരും വിലാസവും ഫോൺ നമ്പറും സഹിതം വീഡിയോകൾ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0483 2734387.