
മലപ്പുറം: പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി പ്രകാരം കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി വലമ്പുറം കൂറ്റമ്പാറ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വാഹന ഗതാഗതം നാളെ മുതൽ ഒരു മാസക്കാലത്തേക്ക് ഭാഗികമായോ പൂർണ്ണമായോ തടസപ്പെടും. വാഹനങ്ങൾ ഈ റോഡ് പരിമിതപ്പെടുത്തണം. അത്യാവശ്യ സാഹചര്യത്തിൽ ഗതാഗതത്തിന് മേലെ കൂറ്റമ്പാറ പള്ളിക്കുന്ന് റോഡ് ഉപയോഗിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തിരൂർ മലപ്പുറം റോഡിൽ വൈലത്തൂർ മുതൽ കുറ്റിപ്പാല വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങൾ പയ്യനങ്ങാടി താനാളൂർ, തിരൂർ കുട്ടികളത്താണി റോഡുകളിലൂടെ പോകണം.