d

തിരൂർ : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 26ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കെ.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. പി. കുഞ്ഞിമാമു ഉദ്ഘാടനം ചെയ്തു. എൻ.പി. സലീം മുഖ്യപ്രഭാഷണം നടത്തി. ഒ. നൗഷാദ്, ഷംസുദ്ദീൻ മുണ്ടേക്കാട്ട്, സുജിത്ത് , സുജിഷ എന്നിവർ സംസാരിച്ചു.