d

മലപ്പുറം: വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ വനിതാവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി ഗീത ഉദ്ഘാടനം ചെയ്തു. വള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.പി. പ്രഭാകരൻ, ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കവിത രാജൻ, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രകാശൻ, പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻ, ജില്ലാ ട്രഷറർ വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
എം.ജി. വിജയകുമാരിയെ കൺവീനറായും എൻ. ശാന്തകുമാരി, റംലത്ത് എന്നിവരെ ജോ. സെക്രട്ടറിയായും തിരഞ്ഞെടുത്തു.