d

വളാഞ്ചേരി: ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാനായി എടയൂർ ഗ്രാമപഞ്ചായത്തിൽ നിയോഗിച്ച ഷൂട്ടർമാർ കരേക്കാട് വച്ച് കാട്ടുപന്നികളെ വെടിവച്ചു വീഴ്ത്തി. ഷൂട്ടർമാരുടെ സഹായത്തിനായി പരിശീലനം ലഭിച്ച വേട്ട നായ്ക്കളും ഉണ്ടായിരുന്നു. ജനജാഗ്രത സമിതിയുടെ മേൽനോട്ടത്തിലാണ് വേട്ടയാടൽ പുരോഗമിക്കുന്നത്. ഷൂട്ടർമാർക്കും കർഷകർക്കുമൊപ്പം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ജാഫർ പുതുക്കുടി, ലുബി റഷീദ്, മെമ്പർമാരായ വി.ടി റഫീഖ്, പി.ടി അയ്യൂബ്, വസന്ത എന്നിവർ നേതൃത്വം നൽകി.