
കോട്ടയ്ക്കൽ: നിർമ്മാണമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ (ട്രാക്) മലപ്പുറം ജില്ലാ സമ്മേളനം കോട്ടയ്ക്കൽ കോഴിച്ചെന ലൈവ് ഓഡിറ്റോറിയത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.പി.എ. മജീദ് എം.എൽ.എ, തെന്നല പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പിൻ എന്നിവർ മുഖ്യാതിഥികളാവും. സമ്മേളനത്തോടനുബന്ധിച്ച് ഉപകരണങ്ങളുടെ പ്രദർശന-വിൽപ്പന മേളയും അംഗങ്ങൾക്ക് മോട്ടിവേഷൻ ക്ലാസും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കുട്ടിമോൻ ആൽപ്പറമ്പ്, സെക്രട്ടറി സെയ്തലവി കാളമ്പ്ര, ട്രഷറർ സുധാകരൻ താനൂർ, ഷാഫി മാസ്, പി. ഉസ്മാൻ എന്നിവർ അറിയിച്ചു