d
നാഷണലിസ്റ്റ് എസ്സി/എസ്ടി കോൺഗ്രസ് ജില്ലാ കൺവെൻഷൻ എൻ.സി.പി.ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്നു ഉപയോഗത്തിനുമെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ നാഷണലിസ്റ്റ് എസ്.സി/എസ്.ടി ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ എൻ.സി.പി.ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അനിൽ ചുണ്ടക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ പ്രതാപൻ, സുഭാഷ് വള്ളിക്കുന്നം, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ സി.പി.രാധാകൃഷ്ണൻ, പി.എം.ഹാരിസ് ബാബു, മധു കിഴക്കേപുരയ്ക്കൽ, ബാബുരാജ് കോട്ടക്കുന്ന്, സി.ടി. നാടി, ഉണ്ണി ആമയൂർ, ടി.രമേശ് എന്നിവർ പ്രസംഗിച്ചു.