
പെരിന്തൽമണ്ണ: സൈൻ ബോർഡുകളുടെ അപര്യാപ്തത മൂലം ഒട്ടേറെ അപകടങ്ങൾ സംഭവിക്കുകയും ഒരു യുവാവിന്റെ ജീവൻ പൊലിയുകയും ചെയ്ത തിരൂർക്കാട് ജംഗ്ഷനിലെ ഡിവൈഡറുകളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ച് അരിപ്ര ഫീനിക്സ് ക്ലബ് പ്രവർത്തകർ . മഴക്കാലത്തും പ്രത്യേകിച്ച് , രാത്രിയിലും അപരിചിതരായ ഡ്രൈവർമാർ ഉയരം കുറഞ്ഞ ഡിവൈഡർ കാണാതെ വാഹനം കൊണ്ടിടിച്ച് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
അധികൃതരുടെ അനുമതിയോടെയാണ് സൈൻബോർഡുകളും റിഫ്‌ളെക്ടറുകളും സ്ഥാപിച്ചത്. തിരൂർക്കാട് കൂട്ടായ്മ, ഡ്രൈവേഴ്സ് യൂണിയൻ, ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ബോർഡുകൾ സ്ഥാപിച്ചത്.