d

പെരിന്തൽമണ്ണ: അന്തർദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 11ന് പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പെരിന്തൽമണ്ണ ബാർ അസോസിയേഷനും സംയുക്തമായി 'പെൺകുട്ടികൾ നേരിടുന്ന സാമൂഹ്യ വെല്ലുവിളികൾ' എന്ന വിഷയത്തിൽ പെരിന്തൽമണ്ണ ബാർ അസോസിയേഷൻ ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ സഖി വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്‌ട്രേറ്ററായ അഡ്വ. രഹനാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി ഗൗരി,​ ഡോ. നസീമ,​ അഡ്വ. സപ്ന, അഡ്വ. ഇന്ദിര നായർ,​ അഡ്വ. ഷാന,​ പാരാ ലീഗൽ വളണ്ടിയർ പി.വസന്ത എന്നിവർ പ്രസംഗിച്ചു.