
മലപ്പുറം: ബസുകളിലും സർക്കാർ ഓഫീസുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും മുതിർന്ന പൗരന്മാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ വിവിധ വകുപ്പുകൾ പരിഗണന നൽകുന്നില്ലെന്ന് പെൻഷൻകാരുടെ സംഘടനയായ റിട്ട. റവന്യൂ കൂട്ടായ്മ ജില്ലാ കൗൺസിൽ ആരോപിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ.രമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി
പി.സുഗതൻ, ഭാരവാഹികളായ സി. മൂസ്സ, പി. രാവുണ്ണിക്കുട്ടി നായർ, പി.പി.എം.അഷറഫ്, പി.ടി.തങ്കപ്പൻ, പി. സത്യകുമാരൻ നായർ, നാരായണൻകുട്ടി കോഴിശ്ശേരി, കെ. സുബൈർ, എൻ.ബി.എ.ഹമീദ് തുടങ്ങിയവർ സംസാരിച്ചു.