kjjdj

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ മിന്നൽ പരിശോധനയുമായി പൊലീസ്. ലഹരി ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക, വിദ്യാർത്ഥികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് മിന്നൽ പരിശോധന നടത്തിയത്. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നായി 5.39 ലക്ഷം രൂപ പിഴയീടാക്കി. 205 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്‌കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസിന്റെ പിടിയിലായത്.
ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69ഉം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിന് 22ഉം വിദ്യാർത്ഥികൾക്കെതിരെയും നിയമ നടപടിയെടുത്തു.
മേലാറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ പരിസരങ്ങളിൽ വച്ച് ലഹരി ഉപയോഗം നടത്തിയതിന് ഒരാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. അഞ്ചോളം വിദ്യാർത്ഥികളെ പൊലീസ് താക്കീത് ചെയ്തുവിട്ടു. വാഴക്കാട് സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കൊടി ഉയർത്തുന്നതിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ പൊലീസ് കേസെടുത്തു.

വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും വിദ്യാർത്ഥികളിൽ ഗതാഗത നിയമങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും കുറ്റവാസന ഇല്ലാതാക്കുന്നതിനും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിലമ്പൂരിൽ 60 വാഹനങ്ങൾ പിടിച്ചു
മ​ല​പ്പു​റം​:​ ​മേ​ഖ​ല​യി​ൽ​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ തമ്മിൽ ​ ​അ​ടി​പി​ടി​ ​പതിവാകുന്നെന്ന് നി​ല​മ്പൂ​ർ​ ​പൊ​ലീ​സ്.​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ക​ർ​ശ​ന​മാ​ക്കി​യ​ ​പോ​ലീ​സ് ​നി​ര​വ​ധി​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
നി​സാ​ര​ ​കാ​ര്യ​ത്തി​ന് ​പെ​ട്ടെ​ന്നാ​ണ് ​പ​ല​ ​പ്ര​ശ്ന​ങ്ങ​ളും​ ​ഉ​ണ്ടാ​വു​ന്ന​ത്.​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലും​ ​പു​റ​ത്തും​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക​ൾ​ ​ഊ​ർ​ജ്ജി​ത​മാ​ക്കി​യ​ത്.​ ​
കാ​റും​ ​ബൈ​ക്കു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 60​ഓ​ളം​ ​വാ​ഹ​ന​ങ്ങ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്നും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​
രൂ​പ​മാ​റ്റം​ ​വ​രു​ത്തി​യ​തി​നും​ ​മ​റ്റു​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും​ ​പി​ഴ​ ​ഈ​ടാ​ക്കു​മെ​ന്ന് ​സി.​ഐ​ ​പി.​വി​ഷ്ണു​ ​പ​റ​ഞ്ഞു.​ ​കു​ട്ടി​ക​ളു​ടെ​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​വി​ളി​ച്ചു​ ​വ​രു​ത്തി​യി​രു​ന്നു.​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ഇ​നി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ലും​ ​തു​ട​രാ​നാ​ണ് ​പൊ​ലീ​സ് ​തീ​രു​മാ​നം