
നിലമ്പൂർ : നഗരസഭയുടെ നേതൃത്വത്തിൽ ലോക കാഴ്ചദിനാചരണം നടത്തി.അവയവദാതാക്കളുടെ കൂട്ടായ്മയായ അനശ്വരയുടെ സഹകരണത്തോടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നിലമ്പൂർ ടി.ബി പരിസരത്ത് നടന്ന ചടങ്ങിൽ അനശ്വര പ്രസിഡന്റ് മാത്യു കാരാംവേലി അദ്ധ്യക്ഷത വഹിച്ചു.സ്‌കറിയ കിനാംതോപ്പിൽ,പി.ശബരീശൻ, പി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. നേത്രദാന സർട്ടിഫിക്കറ്റ് വിതരണവും നടത്തി.വിദ്യാർത്ഥികളെ ഉൾപ്പെടുത്തി റാലിയും സംഘടിപ്പിച്ചു. അനശ്വര ഭാരവാഹികളായ പി. ഗോവർദ്ധനൻ, പി.ഗംഗാധരൻ, പി.വി.ബാബുരാജ്, പി.പ്രസാദ്, സാദിഖ് അലി തുടങ്ങിയവർ നേതൃത്വം നൽകി.