malappuram
മലപ്പുറം സഹോദയ സർഗോത്സവവും ഐ.ടി ഫെസ്റ്റും പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്‌കൂളിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ സഹോദയ സി.ബി.എസ്.ഇ സർഗോത്സവത്തിനും ഐ.ടി ഫെസ്റ്റിനും തുടക്കമായി. ചടങ്ങ് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യവൽക്കരണത്തിലൂടെ മാത്രമേ വിദ്യാഭ്യാസത്തിെന്റ തനതായ ലക്ഷ്യം കൈവരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സഹോദയ പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ പി.ഷാജി മുഖ്യാതിഥിയായി. സഹോദയ മുഖ്യ രക്ഷാധികാരി എം.അബ്ദുൽ നാസർ സഹോദയ കലോത്സവ മാന്വൽ വിശദീകരിച്ചു. ഭാരവാഹികളായ സിൽവർമൗണ്ട് സ്‌കൂൾ പ്രിൻസിപ്പാൾ സി.കെ.ഹൗസത്ത്, ജനറൽ സെക്രട്ടറി പി.ഹരിദാസ്, കല്ലിങ്ങൽ മുഹമ്മദാലി, ഷുക്കൂർ, എം.ജൗഹർ, ഉഷ പൂർണ്ണിമ, സോണി ജോസ്, പി.നിസാർ ഖാൻ, എസ്.സ്മിത, കെ.എം.മാത്യു, സിമി ഇബ്രാഹീം സംസാരിച്ചു. പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ജില്ലയിലെ സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളിൽ നിന്നും രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ 92 ഇനങ്ങളിൽ മത്സരിക്കുന്നത്. സർഗോത്സവം നാളെ സമാപിക്കും തുടർന്ന് 22, 23 തിയതികളിൽ പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്‌കൂളിൽ കലാ മത്സരങ്ങളും അരങ്ങേറും.