
പൊന്നാനി : സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ച് പെർമിറ്റിൽ പറയുന്ന സ്ഥലത്തേക്ക് ബസ് ഓടാതെ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്ന ബസുകൾക്കെതിരെ പ്രതിഷേധവുമായി കേരള പ്രവാസി സംഘം. പത്തിലധികം ബസുകൾ സ്റ്റാൻഡ് വരെ പെർമിറ്റുണ്ടായിട്ടും അവിടെ വരെ ഓടുന്നില്ല. പ്രശ്നത്തിൽ പി. നന്ദകുമാർ എം.എൽ.എയ്ക്ക് പരാതി നൽകി. നടപടിക്ക് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമെന്ന് എം.എൽ.എ ഉറപ്പു നൽകി. പുത്തൻപള്ളി ഭാഗത്ത് നിന്നും പൊന്നാനി സ്റ്റാൻഡ് വരെ പെർമിറ്റുള്ള ബസുകൾ കുണ്ടുകടവ് ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്ന് കേരള പ്രവാസി സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ. എം.കെ. സുരേഷ് ബാബു,ഏരിയ പ്രസിഡന്റ് സക്കരിയ്യ പൊന്നാനി എന്നിവർ പറഞ്ഞു.