
പെരിന്തൽമണ്ണ: മങ്കട ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് മുട്ടക്കോഴി വിതരണത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗർ അലി നിർവഹിച്ചു. പഞ്ചായത്തിലെ രണ്ടായിരം കുടുംബങ്ങൾക്ക് അഞ്ച് വീതം കോഴി നൽകുന്ന പദ്ധതിയാണ് ഇത്. 11 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ പഞ്ചായത്തിലെ 12, 17 വാർഡുകളിലെ 300 കുടുംബങ്ങൾക്കാണ് വിതരണം നടത്തിയത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസലി പൊട്ടേങ്ങൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷെരീഫ് ചുണ്ടയിൽ, അലി അക്ബർ, പി.പി ബുഷ്ര, നസീമ വാപ്പു, വെറ്റിനറി ഡോ. അഞ്ജലി തുടങ്ങിയവർ സംബന്ധിച്ചു.