d

നിലമ്പൂർ: നഗരസഭയിലെ രാമംകുത്ത് ഡിവിഷനിലെ ചെമ്പയിൽ കോളനിയിൽ ആരംഭിച്ച സൗജന്യ കുടിവെള്ള പദ്ധതി പി.വി.അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ അടുക്കത്ത് സുബൈദ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈജിമോൾ, പി.അഷ്റഫ്, മുസ്തഫ, കല്യാണി തുടങ്ങിയവർ സംബന്ധിച്ചു. ചെമ്പയിൽ കോളനിയിലെ 26 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നഗരസഭയുടെ 4.35 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.