d

പെരിന്തൽമണ്ണ: ആർദ്രം മിഷനിലൂടെ ആരോഗ്യസ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള ഹെൽത്ത് ഗ്രാന്റിൽ നിന്ന് 1.33 കോടി രൂപ വിനിയോഗിക്കാൻ നഗരസഭ കൗൺസിൽ ഭരണാനുമതി നൽകി. ഇതുപ്രകാരം മൂന്ന് ഹെൽത്ത് സെന്ററുകൾ ആരംഭിക്കും. ആരോഗ്യഗ്രാന്റായി 2.54 കോടി രൂപയുടെ ആക്‌ഷൻ പ്ലാനും കൗൺസിൽ അംഗീകരിച്ചു.
ഒക്ടോബർ 22 നുള്ളിൽ മുഴുവൻ വാർഡ് സഭകളും വിളിച്ചു ചേർത്ത് ഗുണഭോക്തൃപട്ടിക അന്തിമമായി തീരുമാനിക്കുന്നതിനും നഗരസഭ കൗൺസിൽ തീരുമാനമെടുത്തു.