d

നിലമ്പൂർ: സംരംഭക വർഷാചരണത്തോടനുബന്ധിച്ച് നിലമ്പൂരിൽ നടന്ന നിയോജകമണ്ഡലം തല അവലോകന യോഗം പി.വി.അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെടുത്തി 508 സംരംഭങ്ങൾ മണ്ഡലത്തിലാരംഭിച്ചതായി അധികൃതർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.അബ്ദുൾ ലത്തീഫ്,​ ജില്ലാ അസി.വ്യവസായ ഓഫീസർ പി.ഉണ്ണിക്കൃഷ്ണൻ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി.ജെയിംസ്, വിദ്യാരാജൻ,പി.ഉസ്മാൻ, ജയശ്രീ അഞ്ചേരിയൻ,വൈസ് പ്രസിഡന്റുമാരായ റെജി ജോസഫ്, നുസൈബ സുധീർ തുടങ്ങിയവർ പ്രസംഗിച്ചു. 1256 പേർക്കാണ് മണ്ഡലത്തിൽ പുതിയ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചത്. 39.18കോടി രൂപയുടെ നിക്ഷേപവുമുണ്ടായി.