
മലപ്പുറം :ഇലക്ട്രിക്കൽ അപ്ലയൻസസ് മെക്കാനിക്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനവും വാർഷിക ജനറൽ ബോഡിയും പെരിന്തൽമണ്ണയിൽ നടന്നു. ഭാരവാഹികളായി ഇസാഖ് കൂട്ടിലങ്ങാടി (പ്രസിഡന്റ്), ബാബു കുറ്റിപ്പാല, ബൈജു കാരാത്തോട്(വൈസ് പ്രസിഡന്റുമാർ), മുജീബ് ചെമ്മലശ്ശേരി (സെക്രട്ടറി), മനോജ് ചെറുകര,മുരളീധരൻ വെട്ടിച്ചിറ (ജോയിന്റ് സെക്രട്ടറിമാർ), അൻവർ സലീം മേലാറ്റൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.