f

നിലമ്പൂർ: എ.ബി.സി പ്രോഗ്രാം, തെരുവുനായ നിയന്ത്രണം എന്നിവയെ സംബന്ധിച്ച് നിലമ്പൂർ നഗരസഭ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസെടുക്കുന്ന റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
നിലമ്പൂർ നഗരസഭയിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹീം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ വെറ്ററിനറി സീനിയർ സർജൻ ഡോ. ഷൗക്കത്ത്, അമരമ്പലം വെറ്ററിനറി ആശുപത്രിയിലെ ഡോ. ജിനു ജോൺ എന്നിവർ ക്ലാസെടുത്തു.