d

വണ്ടൂർ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023 -24 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബാഡ്ജ് വിതരണം അക്‌ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് ഗ്രാമസഭ, ഫെസിലിറ്റേറ്റർമാരുടെ പരിശീലനം മുതലായവ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.കെ. സാജിത അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ വി. ജയരാജൻ, സാജു ഗോപിനാഥ്, പി ഇർഷാദ്, ജേക്കബ് സക്കറിയ തുടങ്ങിയവർ ക്ലാസെടുത്തു. വാർഡംഗങ്ങളായ വി. ശിവശങ്കരൻ, ജസി ഇട്ടി, ടി സുലേഖ തുടങ്ങിയവർ പങ്കെടുത്തു.