
നിലമ്പൂർ: അദ്ധ്യാപകരെ ഐ.ടി വിദഗ്ദ്ധരാക്കുന്നതിനായുള്ള ദ ടെക്കി ടീച്ചർ പരിശീലനത്തിന്റെ മൂന്നാമത് ബാച്ച് നിലമ്പൂരിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.ബി.പി.സി എം.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് സത്യൻ, മനോജ് ജോസഫ് , എ.ജയൻ, കെ.മനു
എന്നിവർ പ്രസംഗിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സമഗ്രശിക്ഷാ കേരളയുടെയും കൈറ്റിന്റെയും നേതൃത്വത്തിലാണ് പരിശീലനം . നിലമ്പൂർ, വണ്ടൂർ മേഖലയിലെ 32 പ്രൈമറി സ്‌കൂൾ ഐ.ടി കോ ഓർഡിനേറ്റർമാർക്കാണ് രണ്ട് ദിവസത്തെ റസിഡൻഷ്യൽ പരിശീലനം നൽകുക. ഇവർ സ്കൂളിലെ മറ്റ് അദ്ധ്യാപകർക്കും പരിശീലനം നൽകും.