d

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ പദ്ധതി നിർവ്വഹണങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമൂക്കിൽ നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീന താനിയൻ, മെമ്പർമാരായ കെ.ടി അൻവർ, ദാമോദരൻ കാക്കകുന്നുമ്മൽ, വാഹിദ, സീനിയർ ക്ലർക്ക് ശ്രീകുമാർ, ജി.എൽ.പി സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഫരീദ പ്രോജക്ട് അസിസ്റ്റന്റ് മാജിദ് തോടേങ്ങൽ,​ എസ്.സി പ്രമോട്ടർ ഗോകുൽ തുടങ്ങിയവർ സന്നിഹിതരായി.