
മലപ്പുറം: തിരൂരങ്ങാടി എ.കെ.എൻ.എം ഗവ.പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. റാങ്ക് ഒന്ന് മുതൽ 20,000 വരെ എല്ലാ വിഭാഗത്തിൽപ്പെട്ട അപേക്ഷകരും റാങ്ക് 20,001 മുതൽ 22,000 വരെ ബി.എച്ച്, വി.എച്ച്, വി.കെ, എസ്.സി വിഭാഗത്തിൽപ്പെട്ടവരും ഇ.ഡബ്ല്യു.എസ്, ടി.എച്ച്.എസ്.എൽ.സി (ടി.എച്ച്) വിഭാഗത്തിൽപ്പെട്ടവർ എല്ലാവരും എൽ.എ, ബി.എക്സ്, ഡി.വി, കെ.എൻ, കെ.യു, എസ്.ടി, പി.എച്ച് വിഭാഗത്തിൽപ്പെട്ടവരുമാണ് അഡ്മിഷന് എത്തേണ്ടത്. 21ന് രാവിലെ ഒമ്പതിനകം പോളിടെക്നിക് കോളേജ് ഓഫീസിൽ രജിസ്ട്രേഷനെത്തണം.