
മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജും ഐ.ടി സ്ഥാപനമായ വൺ ടീം സൊല്യൂഷൻസും ചേർന്ന് 22ന് കോളേജിൽ മെഗാ തൊഴിൽ മേള നടത്തും. 20ലധികം ഐ.ടി, നോൺ ഐ.ടി കമ്പനികൾ പങ്കെടുക്കും. സോഫ്റ്റ്‌വെയർ എൻജിനീയർ, നെറ്റ്‌വർക്ക് എൻജിനീയർ, ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, ടെലികോളർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ടെക്നീഷ്യൻ, കസ്റ്റമർ കെയർ തുടങ്ങി വിവിധ മേഖലകളിലെ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുക. ഡിഗ്രി, പി.ജി, ഡിപ്ലോമ, പ്ലസ്‌ടു പാസായ ഫ്രഷേഴ്സിനും പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യം.www.mesce.ac.in/events. 7034071155, 9778402964. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ഐ.റഹ്മത്തുന്നിസ, ഡോ.ബിന്ദു, ടി.പി.ഷക്കീൽ പങ്കെടുത്തു.