
കുറ്റിപ്പുറം : തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ തടവുകാരുടെ കുളിമുറിയിലെ വാഷ്ബേസിന്റെ അടിയിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
സിമ്മുകൾ ഇല്ലാത്ത നിലയിൽ കണ്ടെത്തിയ ഫോണുകൾ ഉപയോഗിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഓഫീസർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു