കുറ്റിപ്പുറം: ലോഗോ രൂപകൽപ്പനയിൽ അപൂർവ നേട്ടവുമായി തിരൂർ തുമരക്കാവ് എ.എൽ.പി സ്കൂളിലെ അറബിക് അദ്ധ്യാപകനായ അസ്ലം. ജനുവരിയിൽ കുറ്റിപ്പുറത്ത് നടക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂ ൾ കായികമേളയ്ക്കായി തയ്യാറാക്കിയ ലോഗോ അസ്ലമിന്റെ ഭാവനയിൽ പിറന്ന 101ാമത്തെ ലോഗോയാണ്. വർഷങ്ങൾക്ക് മുൻപ് സഹ അദ്ധ്യാപകൻ മുകുന്ദന്റെ പ്രേര ണയിൽ സ്വന്തം സ്കൂളിനായി ലോഗോ തയ്യാറാക്കിയാണ് ആദ്യ ചുവട് വയ്പ്. പിന്നാലെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കി അയച്ച ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടങ്ങോട്ട് ലോഗോകളുടെ ഉറ്റതോഴനായി അസ്ലം മാറി.
കുറ്റിപ്പുറം പാലവും നിളയും കൂടി സമന്വയിപ്പിച്ച് തയ്യാറാക്കിയ ലോഗോയാണ് ഇത്തവണത്തെ സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്.
ലോഗോ രൂപകൽപ്പനയ്ക്കൊപ്പം ചിത്രരചന, കവിത, മാപ്പിള ഗാനരചനാ രംഗങ്ങളിലും ഏറെ സജീവമാണ്. നേരത്തെ സ്കൂളിൽ നിന്ന് നാലാം തരം കഴിഞ്ഞു പോകുന്ന മുഴുവൻ കുട്ടികളുടെയും ഛായാചിത്രങ്ങൾ വരച്ച് സമ്മാനമായി നൽകിയത് വൈറലായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകങ്ങൾക്കായും വരച്ചിട്ടുണ്ട്. ആദ്യകാലങ്ങളി ൽ ലോഗോ മാന്വലായി വരച്ചാണ് തയ്യാറാക്കിയിരുന്നത്. സുഹൃത്ത് അനിൽ പഞ്ചമി കോറൽ ഡ്രോയിൽ ലോഗോ രൂപകൽപ്പന ചെയ്യാൻ പഠിപ്പിച്ചു. ഭാര്യ ശബ്ന മെഹ്റ, മക്കൾ: ജസീം അസ് ലം, ഹിദായ.