vvv

എ​ട​പ്പാ​ൾ​:​ ​എ​ട​പ്പാ​ൾ​ ​കോ​ല​ള​മ്പി​ൽ​ ​ക​ട​ന്ന​ലാ​
ക്ര​മ​ണ​ത്തി​ൽ​ ​കോ​ല​ള​മ്പ് ​ക​ട​വ് ​സ്വ​ദേ​ശി​ ​മാ​ധ​വ​ൻ​ ​(71​),​ ​ ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​ ​മീ​ൻ​ ​വി​ൽ​പ​ന​ക്കാ​ര​ൻ​ ​ഹം​സ​ ​(58​)​ ​എ​ന്നി​വ​ർ​ക്ക് ​പ​രി​ക്കേ​​​റ്റ​ു.​ ​വ്യാ​ഴാ​ഴ്ച​ ​കാ​ല​ത്ത് ​എ​ട്ട​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​പ​രി​ക്കേ​​​റ്റ​ ​മാ​ധ​വ​ന്റെ​ ​ചാ​യ​ക്ക​ട​യി​ൽ​ ​മീ​ൻ​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​എ​ത്തി​യ​ ​ ഹം​സ​ ​ചാ​യ​ക്ക​ട​യി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ക​ട​ന്ന​ൽ​ ​കൂ​ട്ട​മാ​യി​ ​വ​ന്ന് ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ഹം​സ​യെ​ ​ര​ക്ഷി​ക്കാ​നെ​ത്തി​യ​ ​മാ​ധ​വ​നും​ ​ക​ട​ന്ന​ൽ​ക്കുത്തേ​റ്റു.ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​​​റ്റ​ ​ര​ണ്ടു​പേ​രും​ ​ഐ.​സി.​യു​വി​ൽ​ ​ഒ​ബ്സ​ർ​വേ​ഷ​നി​ലാ​ണ് .
മാ​ധ​വ​നെ​എ​ട​പ്പാ​ളി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലും​ ​ഹം​സ​യെ​ ​മ​ല​ങ്ക​ര​ ​ആ​ശു​പ​ത്രി​യി​ലു​മാ​ണ് ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ക​ട​ക​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​രും​ ​ബ​സ്​​ ​സ്റ്റോ​പ്പി​ൽ​ ​ബ​സ് ​കാ​ത്തു​നി​ന്ന​വ​രും​ ​തീ​ ​പു​ക​ച്ചും​ ​സ​മീപ​ത്തെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​മോ​ട്ടോ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​വെ​ള്ളം​ ​പ​മ്പ് ​ചെ​യ്തു​മാ​ണ് ​ക​ട​ന്ന​ൽ​ ​കൂ​ട്ട​ത്തെ​ ​തു​ര​ത്തി​ ​ഇ​രു​വ​രെ​യും​ ​ ആ​ശു​പ​ത്രി​യി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.