sheeba
ഷീബ സ്റ്റീഫൻ, 100 മീറ്റർ ഹഡിൽസ് (അണ്ടർ 18 പെൺ) തിരുവനന്തപുരം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്ര് ​സ​ർ​വ​ക​ലാ​ശാ​ല​ ​സി.​എ​ച്ച്.​മു​ഹ​മ്മ​ദ് ​കോ​യ​ ​സ്റ്റേ​ഡി​യ​ത്തി​ൽ അരങ്ങേറുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനവും പാലക്കാടിന്റെ കുതിപ്പ്. 305.33 പോയിന്റുമായി പാലക്കാട് ബഹുദൂരം മുന്നിലാണ്. 231.5 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 228 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 178.5 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തുമാണ്. ഇന്നലെ നാല് മീറ്റ് റെക്കാഡുകൾ പിറന്നു. ഹൈജമ്പിൽ കോഴിക്കോടിന്റെ സി.പി.അഷ്മിക, ഷോട്ട്പുട്ടിൽ കാസർകോടിന്റെ വി.എസ്.അനുപ്രിയ, ഹെക്‌സത്തലോണിൽ തിരുവനന്തപുരത്തിന്റെ അഭിഷേക്.പി.ജയൻ, ഷോട്ട് പുട്ടിൽ കാസർകോടിന്റെ പർവന ജിതേഷ് എന്നിവരാണ് റെക്കാഡ് തിരുത്തിയത്. ഇന്നലെ രാവിലെ പത്ത് കിലോമീറ്റർ നടത്തത്തോടെയാണ് ട്രാക്കുണർന്നത്.