
പെരിന്തൽമണ്ണ: രണ്ടുദിവസങ്ങളിലായി നടക്കുന്ന കേരള മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന പഠന ക്യാമ്പ് ഇന്നലെ ഏലംകുളം ഇ.എം.എസ് സ്മാരക സമുച്ചയത്തിൽ ആരംഭിച്ചു. 210 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായ എ.വിജയരാഘവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്.ഷൈൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള, ഡോ.കെ.പി.എൻ അമൃത, ഡോ.കെ രാജേഷ്, സംസ്ഥാന സെക്രട്ടറി പി.സരേഷ് സംസാരിച്ചു.