vvvvv

മലപ്പുറം: സേഫ് കേരള പദ്ധതിയിൽ ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എ.ഐ (നിർമ്മിത ബുദ്ധി) കാമറകൾ ഉടൻ ഫൈൻ ഈടാക്കിത്തുടങ്ങും. നാഷണൽ ഇൻഫർമാറ്റിക് സെന്ററിൽ നിന്നുള്ള വാഹനങ്ങളുടെ ഡാറ്റയും കാമറ വഴി ലഭിക്കുന്ന വിവരങ്ങളും വിശകലനം ചെയ്യുന്നതിലെ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാണ് ഫൈൻ ഈടാക്കുന്നത് നീളാൻ കാരണം. നിലവിൽ നടത്തുന്ന ട്രയൽ റണ്ണിൽ പ്രശ്നങ്ങളില്ല. കെൽട്രോണിന്റെ നേതൃത്വത്തിൽ ഏപ്രിലിലാണ് ജില്ലയിൽ കാമറകൾ സ്ഥാപിച്ചത്. സെപ്തംബറോടെ ഫൈൻ ഈടാക്കി തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.
എ.ഐ കാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ കോട്ടയ്ക്കലിലെ മോട്ടോർവാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂമിൽ പരിശോധിക്കുന്നുണ്ട്. സർക്കാരിന്റെ ഉത്തരവ് ലഭിക്കും മുറയ്ക്ക് പിഴ നോട്ടീസ് അയച്ചു തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴിക്കോട് അടക്കം പല ജില്ലകളിലും എ.ഐ കാമറകളിലൂടെ ഫൈൻ ഈടാക്കി തുടങ്ങിയിട്ടുണ്ട്. നിയമലംഘനങ്ങൾക്കുള്ള പിഴ, ചിത്രങ്ങൾ ഉൾപ്പെടെ വാഹന ഉടമയുടെ പേരിൽ നോട്ടീസായി ലഭിക്കും. പിഴ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ 30 ദിവസത്തിനുള്ളിൽ അടയ്ക്കണം. ഇതല്ലെങ്കിൽ കേസ് കോടതിയിലേക്ക് കൈമാറും. 200 മീറ്റർ ദൂരപരിധിയിലുള്ള നിയമലംഘനങ്ങൾ പോലും കാമറയ്ക്ക് കണ്ടെത്താനാവും. പ്രോഗ്രാം ചെയ്തിട്ടുള്ള നിയമലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കാനാവും. സൗരോജ്ജമാണ് ഉപയോഗിക്കുന്നത്. സിം കാർഡ് ഉപയോഗിച്ചുള്ള ഇന്റർനെറ്റ് വഴി നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ വാഹൻ സോഫ്റ്റുവെയറിൽ എത്തുന്നതോടെ പിഴ ചെലാൻ തയ്യാറാക്കും. കെൽട്രോൺ ചുമതലപ്പെടുത്തിയ ജീവനക്കാരാണ് നോട്ടീസ് അയക്കുക. ജില്ലയിൽ ഇതിനുള്ള ജീവനക്കാരുടെ നിയമനവും പൂർത്തിയാവാനുണ്ട്.


പിഴയിങ്ങനെ