മലപ്പുറം: അറബിക് റാങ്ക് ലിസ്റ്റുകളാട് പി.എസ്.സി യുടെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പി.എസ്.സി ഓഫീസ് ധർണ്ണ ആവശ്യപ്പെട്ടു. ധർണ്ണ പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി ടി.സി അബ്ദുൾ ലത്തീഫ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുൾ ഹഖ്, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, കെ.എ.ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എ റസാഖ്, സംസ്ഥാന സെക്രട്ടറി മൻസൂർ പ്രസംഗിച്ചു
മാടമ്പാട്ട്, ജില്ലാ ട്രഷറർ എം.പി ഫസൽ, കെ മുഹമ്മദ് അഷ്റഫ്, കെ.നജ്മുന്നിസ എന്നിവർ പ്രസംഗിച്ചു.