തിരൂർ: തിരൂർ അർബൻ സഹകരണ ബാങ്കിന്റെ ഇടപാടുകാരുടെയും വ്യാപാരികളുടെയും സംഗമം തിരൂർ തുഞ്ചൻ പറമ്പിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ ഇ. ജയൻ അദ്ധ്യക്ഷനായി.
പുന്നക്കൽ കുട്ടിശങ്കരൻ നായർ എൻഡോവ്മെന്റ് വിതരണം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു. ബാങ്ക് ചെയർമാൻ ഇ. ജയൻ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ നിർമ്മല കുട്ടിക്കൃഷ്ണൻ , ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ദിനേശ് പൂക്കയിൽ, പി.എ. ബാവ, സി.ഇ.ഒ കെ.പി. സുരേഷ്, ടി.കെ. അലവിക്കുകുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ , തസ്ലിം ഹസ്ലൈൻ എന്നിവർ സംസാരിച്ചു.