
കുറ്റിപ്പുറം : കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ തൃക്കണാപുരത്ത് തവനൂർ പഞ്ചായത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രവും ലഘുഭക്ഷണ ശാലയും ഡോ. കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഉപയാഗിക്കുന്നതിനുള്ള ശൗചാലയങ്ങളും വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതശ്രീ കഫേ എന്ന ലഘുഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്.