
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ഗവ.കോളേജിൽ നടത്തിയ ഉന്നതി 2022 തൊഴിൽമേള പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ.ശൈലേഷ് അദ്ധ്യക്ഷനായി. ചടങ്ങിൽ നഗരസഭാ കൗൺസിലർ ജുമൈല ജലീൽ, എംപ്ലോയ്മെന്റ് ഓഫീസർ എൻ.ഹേമകുമാരി, അസാപ് പ്രോഗ്രാം കോഓർഡിനേറ്റർ പി.നസീറ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ബിമൽ ഡൊമിനിക്ക് എന്നിവർ സംസാരിച്ചു. 1400ഓളം ഉദ്യോഗാർത്ഥികളും 31 കമ്പനികളും തൊഴിൽമേളയിൽ പങ്കെടുത്തു. 228 പേർക്ക് വിവിധ തസ്തികകളിൽ നിയമനം ലഭിച്ചു.