
മലപ്പുറം: സംസ്ഥാനത്തെ നിരക്ഷരത പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന് സാധിക്കുമെന്ന്മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. പരിപൂർണ്ണ സാക്ഷരത ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ പ്രവേശനോത്സവം താനാളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രായം കൂടിയ പഠിതാവ് തട്ടാട്ട് നീലിയമ്മക്ക്പാഠപുസ്തകം നൽകിയായിരുന്നു ഉദ്ഘാടനം. പഠിതാക്കൾക്കായി അൽ മനാറ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധനാ, തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തി. പഠിതാക്കൾക്കുള്ള പുസ്തക വിതരണവും വിവിധ പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.