malappuram
ചെറുമുക്ക് ആമ്പൽ പാടത്ത് ദൃശ്യമായ സൂര്യഗ്രഹണം

തിരൂരങ്ങാടി: ഇന്നലെ ഭാഗികമായി ദൃശ്യമാവുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ച സൂര്യഗ്രഹണം വൈകുന്നേരം ആറുമണിക്ക് ചെറുമുക്ക് ആമ്പൽ പാടം പള്ളിക്കത്തായത്ത് ദൃശ്യമായി. അസ്തമയത്തിന് തൊട്ടുമുമ്പ് ദൃശ്യമായ ഭാഗിക സൂര്യഗ്രഹണം പി.എസ്.എം.ഒ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ പി.കബീറലിയാണ് ക്യാമറയിൽ പകർത്തിയത്. ഇവർ ആമ്പൽ പടം സന്ദർശിക്കാൻ എത്തിയതായിരുന്നു. ഡൽഹി, മുംബൈ, അഹമ്മദാബാദ് സൂററ്റ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ ഏകദേശം ഒന്നര മണിക്കൂറോളവും ദക്ഷിണേന്ത്യൻ നഗരങ്ങളായ ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, കോയമ്പത്തൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒരു മണിക്കൂറിൽ താഴെ സമയവും ഗ്രഹണം ദൃശ്യമാവുമെന്നാണ് ഭൗമ ശാസ്ത്ര മന്ത്രാലയം അറിയിച്ചിരുന്നത്.