എടപ്പാൾ: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ സംഗീത സഭയുടെ ഈ വർഷത്തെ മാവേലിക്കര പ്രഭാകരവർമ്മ 'യുവ പ്രതിഭാ പുരസ്കാരത്തിന് ഗോകുൽ ആലങ്കോട് അർഹനായി. നവംബർ ആറിന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ നടക്കുന്ന ചടങ്ങിൽ ലോക പ്രശസ്ത ഘടം വിദ്വാൻ പത്മവിഭൂഷൻ വിക്കു വിനായക റാം പുരസ്കാരം സമ്മാനിക്കും.