തിരൂർ: വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന തിരുർ നഗരസഭ ഇ.എം.എസ് മെമ്മോറിയൽ പാർക്ക് ആധുനിക സൗകര്യങ്ങളോടെ നവീകരികരിക്കുന്നു. നിള ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളും നടത്തിപ്പും ഏറ്റെടുത്തിട്ടുള്ളത്. മ്യൂസിക് ഫൗണ്ടേൻ, ലണ്ടൻ ബസ്, ഓപ്പൺ സ്റ്റേജ്, ചിൽഡ്രൻസ് റൈഡുകൾ ഫുഡ് കോർട്ട്, ആന്റിക്രാഫ്റ്റ് സ്റ്റാളുകൾ തുടങ്ങി നിരവധി സൗകര്യങ്ങളൊരുക്കും.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊണ്ടുകൊണ്ടുള്ള കമ്മ്യൂണിറ്റി പാർക്ക് എന്ന ആശയമാണ് പാർക്കിന്റെ നവീകരണത്തോടെ തിരൂരിന് ലഭ്യമാകുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജൻഡേർസിനും ഉല്ലസിക്കാനും വിശ്രമിക്കാനും പാർക്കിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കും. നവീകരണപ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം മുനിസിപ്പൽ ചെയർപെഴ്സൺ എ.പി.നസീമ ഉദ്ഘാടനം. പുതുവർഷാരംഭത്തോടെ പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്ക് പ്രവേശനം നൽകാനാവുമെന്ന് നിള ഹോളിഡേയ്സ് ചെയർമാൻ എം.എം.കബീർ അറിയിച്ചു. വിപുലമായ വാഹനപാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്
നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായടി.ബിജിത, അഡ്വ.ഗിരീഷ്, കെ.കെ.സലാം, സി.സുബൈദ, കൗൺസിലർമാരായ നിർമ്മല കുട്ടികൃഷ്ണൻ, ഷാഹുൽ ഹമീദ്, പി കെ.കെ.തങ്ങൾ, എ.കെ.സെയ്താലി കുട്ടി, ഷറഫുദ്ധീൻ കണ്ടാത്തിൽ, ഖാദർ ബാബു സംസാരിച്ചു.